Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassed

Kannur

പ്ര​തി​ഷേ​ധ​ങ്ങ​ളെ പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ഗു​ണ്ട​ക​ളെ ഇ​റ​ക്കി നേ​രി​ടു​ന്നു; മാ​ർ​ട്ടി​ൻ ജോ​ർ​ജ്

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ധ​ന​രാ​ജി​ന്‍റെ പേ​രി​ൽ പി​രി​ച്ചെ​ടു​ത്ത ഫ​ണ്ട് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഗു​ണ്ട​ക​ളെ ഇ​റ​ക്കി അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്.

നാ​ട്ടു​കാ​രി​ൽ നി​ന്നു പി​രി​ച്ചെ​ടു​ത്ത ല​ക്ഷ​ങ്ങ​ൾ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യു​ള്ള സി​പി​എം നേ​താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​ന്നൂ​രി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യു​ടെ ഗു​ണ്ട​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പ​യ്യ​ന്നൂ​രി​ലെ എം​എ​ൽ​എ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഗു​ണ്ടാ​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പോ​ലീ​സ് നോ​ക്കി നി​ൽ​ക്കു​മ്പോ​ഴാ​ണ് പ​യ്യ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തെ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സി​പി​എം നേ​താ​വ് കു​ഞ്ഞി​കൃ​ഷ്ണ​നു കൂ​ടി​യു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ഈ ​ക്രി​മി​ന​ൽ സം​ഘം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ച ക്രി​മി​ന​ലു​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് എ​തി​ർ ശ​ബ്ദ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാം എ​ന്ന പ​യ്യ​ന്നൂ​ർ എം​എ​ൽ​എ​യു​ടെ​യും കൂ​ട്ട​രു​ടെ​യും ചി​ന്ത മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്. നാ​ളെ ജ​ന​കീ​യ കോ​ട​തി​യി​ൽ ഇ​തി​ന് സ​മാ​ധാ​നം പ​റ​യേ​ണ്ടി വ​രു​മെ​ന്നും മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് പ​യ്യ​ന്നൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​പി. നാ​രാ​യ​ണ​ൻ, എ. ​രൂ​പേ​ഷ്, കെ. ​ടി. ഹ​രീ​ഷ്, പി. ​രാ​ജ​ൻ എ​ന്നി​വ​രെ മാ​ർ​ട്ടി​ൻ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു.

 

Latest News

Up